Monday, July 2, 2018

കർക്കിടകത്തെ വരവേൽക്കാം : ജീവനീയത്തോടൊപ്പം അല്ലലുകളില്ലാതെ

ജൂണിനും സെപ്റ്റംബറിനും ഇടയിൽ വരുന്ന കർക്കിടക മാസം ശക്തമായ മഴയുടെ മാസമാണ്. മഴയും അതോടൊപ്പം വീശിയടിക്കുന്ന തണുപ്പേറിയ കാറ്റും സ്വാഭാവികമായും മനുഷ്യ ശരീരത്തിൽ പല വിധത്തിലുള്ള വ്യതിയാനങ്ങൾ കൊണ്ട് വരുന്നു. നനവാർന്നതും  ഈർപ്പമുള്ളതുമായ അന്തരീക്ഷം തൊലിയിലെ സുഷിരങ്ങൾ തുറക്കുവാൻ കാരണം ആകുന്നു. അതുകൊണ്ടുതന്നെ കർക്കിടകമാസം സുഖചികിത്സക്കും മറ്റും ഏറ്റവും യോജിച്ച സമയമായി ആയുർവ്വേദം പരിഗണിക്കുന്നു.

https://www.jeevaniyam.com/

ഭൗതികവും ആത്മീയവും മാനസികവുമായ പലവിധ പ്രശ്നങ്ങളും കർക്കിടകമാസത്തിന്റെ വെല്ലുവിളികളാണ്. മാത്രമല്ല എല്ലാ വിധ പകർച്ചവ്യാധികളുടെ വരവും കർക്കിടകത്തെ വേറിട്ടുനിർത്തുകയും അതിനാൽത്തന്നെ പ്രാധാന്യമർഹിക്കുന്ന ഒരു മാസമായി പരിഗണിക്കുകയും ചെയ്യുന്നു. ഇവിടെ കർക്കിടക ചികിത്സ ഒരു  അനിവാര്യ ഘടകമായി തീരുന്നു. ഏറ്റവും ഫലപ്രദമായ ചികിത്സാരീതികളും ചികിത്സാ പാക്കേജുകളുമായി ഈ കർക്കിടകമാസം വൃത്തിയും ആരോഗ്യപ്രദവുമാക്കാൻ ജീവനീയം നിങ്ങളോടൊപ്പം!

മനുഷ്യശരീരത്തിന്റെ ആന്തരീകാവയവങ്ങളിലും പല വിധത്തിലുള്ള മാറ്റങ്ങൾ ഈ കാലത്തു  സംഭവിക്കുന്നു. കർക്കിടകത്തിൽ ദഹനേന്ദ്രിയവ്യവസ്ഥക്ക് ബലക്ഷയം സംഭവിക്കുന്നു. താളം തെറ്റിയ ത്രിദോഷങ്ങൾ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷിയെ താറുമാറാക്കുന്നു. ശരീരതാപം കുറയുകയും ദോഷാദികളെ പൂർവ്വാധികം ജ്വലിപ്പിക്കുയുകയും ചെയ്യുന്നു.  ബാഹ്യ മലിനീകരണം വഴി കൂടുതൽ വിഷപദാർഥങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടി അതിന്റെ പാരമ്യത്തിൽ എത്തുകയും ചെയ്യുന്നു. വർഷത്തിന്റെ അവസാന മാസമായതിനാൽത്തന്നെ സമ്പൂർണമായ ഒരു പുനരുജ്ജീവനവും വിഷമുക്തമായ  ഒരു ശരീരവും കർക്കിടക ചികിത്സ കൊണ്ട് സ്വന്തമാക്കാവുന്നതാണ്.

ശാരീരികവും മാനസികവും ആത്മീയവുമായ ശുദ്ധീകരണം കർക്കിടക ചികിത്സ (best karkidaka chikitsa in Kochi) മുഖേന ജീവനിയം നിങ്ങളിലെത്തിക്കുന്നു. ബലക്ഷയമായ ദഹനേന്ദ്രിയവ്യവസ്ഥയെ പ്രത്യേകതരം ഭക്ഷണരീതിയിലൂടെ ബലപ്പെടുത്തുക എന്നുള്ളതാണ് ഇതിലെ ആദ്യപടി. കർക്കിടക കഞ്ഞിയാണ് ഇതിൽ പ്രധാനം.ദശമൂലവും ദശപുഷ്പവും മറ്റു 12-24 തരം ഔഷധസസ്യങ്ങളും അടങ്ങിയതാണ് കർക്കിടക കഞ്ഞി. ദോഷാദികളെ ശമിപ്പിക്കുവാനും പേശിബലവും പ്രതിരോധശക്തിയും കൂട്ടുവാനും ദഹനേന്ദ്രിയവ്യവസ്ഥയെ ബലപ്പെടുത്തുവാനും കർക്കിടക കഞ്ഞി മികവുറ്റതാണ്.

https://www.jeevaniyam.com/

ജീവനീയത്തിൽ  മികച്ച കർക്കിടക കഞ്ഞി പ്രദാനം ചെയ്യുന്നതു കൂടാതെ മറ്റു ചികിത്സാരീതികളും ഉൾപ്പെടുന്നു. അവയാണ്:
  • ശരിയായ ഭക്ഷണരീതിയെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ
  • യോഗ
  • വ്യായാമം
  • ആയുർവ്വേദ ചികിത്സ
പുതുവർഷത്തെ പുത്തൻ ഉണർവ്വോടും  ആരോഗ്യത്തോടും നൈര്മല്യത്തോടും കൂടെ വരവേൽക്കുവാൻ കർക്കിടകത്തിൽ വേണ്ടുന്ന മുൻകരുതലും ചികിത്സയും അത്യാന്താപേക്ഷിതമാണെന്ന് പരമ്പരാഗത ഭാരതീയ  വൈദ്യശാസ്ത്രവും വേദവും നിഷ്കർഷിക്കുന്നു.

കർക്കിടക ചികിത്സ  വഴി ജീവിതശൈലീരോഗങ്ങളായ രക്താതിസമ്മർദ്ദം, ദുര്മ്മേദസ്സ്, അമിതവണ്ണം, എന്നിവയെ പ്രതിരോധിക്കുവാനും നിയന്ത്രണവിധേയമാക്കുവാനും സാധിക്കുന്നു. പിഴിച്ചിൽ, അഭ്യംഗം , വസ്തി, ധാര, എന്നിവ, ഫിസിയോതെറാപ്പി, യോഗ, എന്നിവയുടെ സംസോജനത്തിലൂടെ നല്ലൊരു പരിധി വരെ ശരീരത്തെ ശുദ്ധമാക്കുന്നതിനും അതുവഴി പ്രതിരോധശക്തി കൂട്ടുന്നതിനും സാംക്രമിക രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ, ചിക്കൻ പോക്സ് എന്നിവയെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. ജീവനിയം കേരളത്തിലെ ഏറ്റവും നല്ല കർക്കിടക ചികിത്സ  (best karkidaka chikitsa in Kerala) നിങ്ങൾക്കായി പ്രധാനം ചെയ്യുന്നു.

ജീവനിയം ആയുർവ്വേദമൂല്യത്തെ  പരിപോഷിപ്പിക്കുകയും അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ഉന്മേഷദായകമാക്കുകയും ചെയ്തുകൊണ്ട്  ഒരു പുതിയ വർഷത്തെ ആരോഗ്യത്തോടെ വരവേൽക്കാൻ നിങ്ങളോടൊപ്പം ചേരുന്നു.

https://www.jeevaniyam.com/contact

Mail Us @ jeevaniyamayur@gmail.com
Visit Us @ jeevaniyam.com
Book Your Appointment Here : jeevaniyam.com/book-an-appointment